**വെള്ളം കയറിയിറങ്ങിയ വീടുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിർമ്മാണം**
ഏതെങ്കിലും കാരണവശാൽ കെട്ടിടത്തിന്റെ സ്ഥാനം അതിന്റെ യഥാർത്ഥ അടിത്തറയിൽ നിന്നും നീങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കെട്ടിടത്തിൽ പ്രവേശിക്കരുത്. പരിശീലനം ലഭിച്ചിട്ടുള്ള വിദഗ്ദർക്ക് മാത്രമേ ഇത്തരം സാഹചര്യങ്ങളിൽ പ്രവർത്തിക്കാനാകൂ.
* വെളളത്തിനടിയിൽ മുങ്ങിക്കിടക്കുകയോ ഈർപ്പത്തിന്റെ അംശം യഥേഷ്ടം ഉണ്ടായിരുന്ന വീടുകളിലോ പ്രവേശിക്കുമ്പോൾ വാതിലുകൾ ചീഞ്ഞ അവസ്ഥയിലല്ല എന്ന് ഉറപ്പു വരുത്തണം. ഇതിനായി ഒരു 2''×4'' വലിപ്പവുള്ള തടിക്കഷ്ണം കൊണ്ട് ഇടിച്ചു നോക്കിയാൽ മതിയാകും.
പൂപ്പൽ
പൂപ്പലുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ
കൂടുതലായും വായുവിൽ ഒഴുകി നടക്കുന്ന മോൾഡ് സ്പോര്സ് വഴിയാണ് വ്യക്തികൾക്ക് പൂപ്പൽ ബാധയേൽക്കുന്നത്. ഇത്തരം പദാർത്ഥങ്ങളെ നഗ്നനേത്രങ്ങൾക്കൊണ്ട് കാണാനാവില്ല. ഒരു പരിധിയ്ക്കപ്പുറം പൂപ്പൽ ബാധയേൽക്കുമ്പോൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ആസ്തമയോ ബാധിക്കാം.
ലക്ഷണങ്ങൾ
താഴെപ്പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആരോഗ്യ വിദഗ്ദനെ സമീപിക്കുക.
- ശ്വസിക്കാൻ ബുദ്ധിമുട്ട്.
- തൊണ്ടവേദന.
- ശരീരവേദനയും തളർച്ചയും.
ഈയത്തിന്റെ പൊടി
1978 മുമ്പ് പണി കഴിപ്പിച്ച വീടുകൾക്ക് ഉപയോഗിച്ചിരുന്ന പെയിന്റുകളിൽ ഈയം അടങ്ങിയിരിക്കും. ഇത്തരം വീടുകൾ മഴയ്ക്കു ശേഷം ഉണങ്ങുമ്പോൾ പെയിന്റ് പൊളിഞ്ഞു വീഴാനും അത് അപകടകാരിയാവാനും സാധ്യതയുണ്ട്.ഒരു വ്യക്തിയിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും മുമ്പേ ഈയത്തിന്റെ സാന്നിധ്യം അപകടകാരിയായേക്കാം.
ലക്ഷണങ്ങൾ
* കൈകാലുകളിൽ അനുഭവപ്പെടുന്ന തരിപ്പും വേദനയും.
* ഉയർന്ന രക്തസമ്മർദ്ദം.
* തലവേദന
* അടിവയറ്റിലെ ശക്തമായ വേദന
* ഓർമ്മക്കുറവ്
* ഗർഭകാലത്തെ പ്രശ്നങ്ങൾ.
Source: Combined from multiple sources by Ninan A Mathews